Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Street Dog Issue

തെരുവുനായ വിഷയം; വിദഗ്ധ ഇടപെടൽ അനിവാര്യമെന്ന് വാദം

ന്യൂ​ഡ​ൽ​ഹി: തെ​രു​വു​നാ​യ കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്പോ​ൾ വി​ദ​ഗ്ധ​രു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി സു​പ്രീം​കോ​ട​തി​യി​ൽ.

ആ​ര​വ​ല്ലി വി​ധി​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ ഈ ​വി​ഷ​യം അ​വ​സാ​നി​ക്ക​രു​തെ​ന്നും തെ​രു​വു​നാ​യ വി​ഷ​യ​ത്തി​ൽ വാ​ദം തു​ട​രു​ന്പോ​ൾ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ശാ​സ്ത്രീ​യ വൈ​ദ​ഗ്ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ന്നോട്ടു നീ​ങ്ങി​യി​ല്ലെ​ങ്കി​ൽ സ​ദു​ദ്ദേ​ശ്യത്തോ​ടെ​യു​ള്ള കോ​ട​തി ഇ​ട​പെ​ട​ൽ മാ​റ്റാ​നാ​കാ​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത, എ​ൻ.​വി. അ​ഞ്ജ​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ൽ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കേ​സി​ൽ വി​ദ​ഗ്ധ അ​ഭി​പ്രാ​യ​ത്തി​ന് അ​മി​ക്ക​സ് ക്യൂ​റി മാ​ത്രം പോ​രെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് നി​യ​മോ​പ​ദേ​ശം ന​ല്കാ​ൻ മാ​ത്ര​മേ സാ​ധി​ക്കൂ എ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു.

തെ​രു​വു​നാ​യ വി​ഷ​യ​ത്തി​ൽ മൂ​ന്നാം ദി​ന​മാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ വാ​ദം തു​ട​രു​ന്ന​ത്. തെ​രു​വു​നാ​യ​ക​ളെ ക്രൂ​ര​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​ക​ൾ മൃ​ഗ​സ്നേ​ഹി​ക​ൾ ഇ​ന്ന​ല​ത്തെ വാ​ദ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും നാ​യ​ക​ൾ ആ​ക്ര​മി​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ൾ ല​ഭ്യ​മാ​ണെ​ന്ന് കോ​ട​തി​യും തി​രി​ച്ച​ടി​ച്ചു. വി​ഷ​യ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യും വാ​ദം തു​ട​രും.

Latest News

Corehub Up